കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാൾ തകർന്നു, മോഹൻ ബഗാന് വമ്പൻ ജയം

20211127 201720

ഐ എസ് എല്ലിൽ ഏവരും കാത്തിരുന്ന കൊൽക്കത്തൻ ഡാർബി ഏകപക്ഷീയമായി അവസാനിച്ചു. മോഹൻ ബഗാൻ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇന്ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒത് തുടർച്ചയായ മൂന്നാം തവണയാണ് ഐ എസ് എല്ലിൽ മോഹൻ ബഗാ‌ ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കുന്നത്. ഇന്ന് മത്സരം ആരംഭിച്ച് 23 മുനുട്ടുകൾക്ക് അകം തന്നെ ബഗാൻ ഇന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. 12ആം മിനുട്ടിൽ പ്രിതം കൊട്ടാൽ നൽകിയ പാസിൽ നിന്ന് റൊയ്യ് കൃഷ്ണ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്.

രണ്ട് മിനുട്ടുകൾക്ക് ശേഷം ബഗാൻ മൻവീർ സിംഗിലൂടെ രണ്ടാം ഗോളും നേടി. കൗകോയുടെ ത്രൂപാസ് സ്വീകരിച്ച് ഒരു ബുള്ളർ സ്ട്രൈക്കിൽ മൻവീർ അരിന്ദത്തെ കീഴ്പ്പെടുത്തുക ആയിരുന്നു. ഇതിനു ശേഷവും മോഹൻ ബഗാൻ അറ്റാക്ക് തുടർന്നു. 23ആം മിനുട്ടിൽ ഗോൾ കീപ്പർ അരിന്ദത്തിന്റെ പിഴവിൽ നിന്നു വീണു കിട്ടിയ അവസരം ലിസ്റ്റൺ വലയിൽ എത്തിച്ച് സ്കോർ 3-0 എന്നാക്കി. ഇതിനു ശേഷം ഈസ്റ്റ് ബംഗാൾ അവരുടെ ഗോൾ കീപ്പറെ പിൻവലിക്കുന്നതും കാണാനായി.

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ പരിശീലന മത്സരം എന്ന പോലെയാണ് കളിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ ഗോൾ വഴങ്ങാതെ ഈസ്റ്റ് ബംഗാൾ രക്ഷപ്പെട്ടു.

Previous articleടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്
Next articleഇന്ത്യയുടെ വിജയ യാത്ര തുടരുന്നു, പോളണ്ടിനെതിരെ 8-2ന്റെ വിജയത്തോടെ ക്വാര്‍ട്ടറിൽ