ടി20യിൽ നിന്ന് വിട്ട് നിന്നത് ടെസ്റ്റിൽ ഗുണം ചെയ്തു – ലിറ്റൺ ദാസ്

Litondas

ടി20 ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തത് തനിക്ക് ഗുണം ചെയ്തുവെന്ന് അറിയിച്ച് ലിറ്റൺ ദാസ്.ലോകകപ്പിന് ശേഷം താരത്തെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റിൽ താരം ശതകം നേടിയാണ് മികവ് തെളിയിച്ചത്.

ടീം മാനേജ്മെന്റ് ഈ തീരുമാനം എടുത്തത് താന്‍ ടെസ്റ്റിൽ നല്ല പ്രകടനം പുറത്തെടുക്കണമെന്ന് ലക്ഷ്യം വെച്ചായേക്കാമെന്നും താരം പ്രതികരിച്ചു. ശതകം നേടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് സിംബാബ്‍വേയ്ക്കെതിരെ തലനാരിഴയ്ക്കാണ് ശതകം നഷ്ടമായതെന്നും എന്നാൽ ഈ ശതകത്തെ കൂറ്റന്‍ സ്കോറാക്കി മാറ്റിയിരുന്നേൽ കൂടുതൽ സന്തോഷം ആയേനെ എന്നും താരം വ്യക്തമാക്കി.

Previous articleറബീഹ് ഹൈദരബാദിന്റെ ബെഞ്ചിൽ, മുംബൈ സിറ്റി ഹൈദരബാദ് ലൈനപ്പ് അറിയാം
Next articleകൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാൾ തകർന്നു, മോഹൻ ബഗാന് വമ്പൻ ജയം