മിക്കു-ഛേത്രി കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് 5 ഐ എസ് എൽ ക്ലബുകളേക്കാൾ കൂടുതൽ ഗോളുകൾ

ഈ സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്കിംഗ് കൂട്ടുകെട്ട് ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ ഫോർവേഡ് മിക്കുവും ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ആണെന്ന്. ഇരുതാരങ്ങളും മാത്രം ഐ എസ് എല്ലിൽ ഈ‌ സീസണിൽ അടിച്ചു കൂട്ടിയത് 20 ഗോളുകളാണ്. മിക്കു 11 ഗോളുകളും സുനിൽ ഛേത്രി 9 ഗോളുകളും.

ഐ എസ് എല്ലിൽ 6 ക്ലബുകൾ ഇതുവരെ‌ 20 ഗോളുകൾ ഈ സീസണിൽ അടിച്ചിട്ടില്ല എന്നത് കണക്കിലാക്കുമ്പോൾ അറിയാം ഈ‌ മുന്നേറ്റ നിരയുടെ കരുത്ത്. എ ടി കെ കൊൽക്കത്ത (8 ഗോളുകൾ), നോർത്ത് ഈസ്റ്റ് (10 ഗോളുകൾ), ഡെൽഹി (13 ഗോളുകൾ), ജംഷദ്പൂർ (14 ഗോളുകൾ), കേരള ബ്ലാസ്റ്റേഴ്സ് (17 ഗോളുകൾ), മുംബൈ സിറ്റി (19 ഗോളുകൾ), എന്നീ ടീമുകൾ ഇപ്പോഴും ഗോളടിയിൽ മിക്കു-ഛേത്രി സഖ്യത്തിന് പിറകിലാണ്.


സുനിൽ ഛേത്രിയുടെ 9 ഗോളുകൾ എന്നത് ഐ എസ് എല്ലിൽ ഒരു സീസണിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഗോളുകളുടെ എണ്ണതിൽ പുതിയ റെക്കോർഡ് തന്നെയാണ്. മിക്കുവിനും ഉണ്ട് റെക്കോർഡ്. മിക്കു നേടിയ 11 ഗോളുകളിൽ 10ഉം എവേ ഗോളുകളാണ്. ഐ എസ് എല്ലിൽ ഒരു സീസണിൽ ഇതുവരെ ഒരു താരവും ഇത്ര എവേ ഗോളുകൾ നേടിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial