മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമിൽ

Newsroom

Picsart 24 01 05 00 15 16 617
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ട്രൈക്കർ പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമിൽ ഇടം നേടി. ജനുവരിയിൽ സൗഹൃദ മത്സരത്തിൽ അമേരിക്കയെ നേരിടാൻ പോകുന്ന സ്ലൊവേനിയൻ ദേശീയ ടീമിലാണ് പൊപ്ലാനിക് ഇടം നേടിയത്‌. ജനുവരി 21നാകും മത്സരം അമേരിക്കയിൽ വെച്ച് നടക്കുക. ഇപ്പോൾ സ്ലൊവീന്യൻ ക്ലബായ ബ്രാവോയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് 24 01 05 00 15 36 402

2018 മുതൽ 2020 വരെ പൊപ്ലാനിക് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിന് പക്ഷെ കാര്യമായി മഞ്ഞ ജേഴ്സിയിൽ തിളങ്ങാനായിരുന്നില്ല. നാലു ഗോളുകൾ മാത്രമെ പൊപ്ലാനിക് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുള്ളൂ.