മാർസെലീനോ ഇനി ഒഡീഷയ്ക്ക് വേണ്ടി ഗോളടിക്കും

- Advertisement -

ഹൈദരാബാദ് എഫ് സി വിട്ട മാർസലീനോ പുതിയ ക്ലബിൽ എത്തി. ഒഡീഷ എഫ് സിയാണ് മാർസെലീനോയുമായി കരാറിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാണ് മാർസെലീനോയെ ഒഡീഷ സ്വന്തമാക്കിയത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സും മാർസെലീനോയ്ക്കായി ശ്രമിച്ചിരുന്നു. എന്നാൽ വേതനം അധികമായതിനാൽ കേരള ബ്ലാസ്റ്റേഴ്സ് പിന്മാറുകയായിരുന്നു.

മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോൾ ഐ എസ് എല്ലിൽ ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാർസെലീനോ. കഴിഞ്ഞ ഐ എസ് എല്ലിൽ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലിൽ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയട്ടുള്ള താരമാണ് മാർസെലീനോ.

ബ്രസീലുകാരനായ മാർസലീനോ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയർ ആരംഭിച്ച താരമാണ്.

Advertisement