യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി ഇതിഹാസതാരങ്ങൾ ആയ വീനസ് വില്യംസും കിം ക്ലെസ്റ്റേഴ്‌സും

- Advertisement -

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി ഇതിഹാസ താരങ്ങൾ ആയ അമേരിക്കൻ താരം വീനസ് വില്യംസും, ബെൽജിയം താരം കിം ക്ലെസ്റ്റേഴ്‌സും. 20 സീഡ് ആയ ചെക് താരം കരോലിന മുച്ചോവയാണ് മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വീനസ് വില്യംസിനെ മറികടന്നത്. സ്വന്തം നാട്ടിൽ ചിലപ്പോൾ തന്റെ അവസാന ഗ്രാന്റ് സ്‌ലാമിനു ഇറങ്ങിയ വീനസിന് പക്ഷെ എതിരാളിക്ക് വലിയ വെല്ലുവിളി ഉയർത്താൻ ആയില്ല. ആദ്യ 6-3 നു നഷ്ടമായ ശേഷം പൊരുതി നോക്കിയെങ്കിലും രണ്ടാം സെറ്റിൽ ആ പോരാട്ടം തല്ലിക്കെടുത്തിയ ചെക് താരം 7-5 നു സെറ്റും മത്സരവും കയ്യിലാക്കി.

അതേസമയം വൈൽഡ് കാർഡ് ആയി യു.എസ് ഓപ്പണിൽ എത്തിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്ലെസ്റ്റേഴ്‌സും ആദ്യ റൗണ്ടിൽ തന്നെ പരാജയം അറിഞ്ഞു പുറത്തായി. 21 സീഡ് റഷ്യൻ താരം എക്റ്ററീന അലക്സാൻഡ്രോവക്ക് എതിരെ മികച്ച പോരാട്ടം നടത്തിയ ശേഷം ആണ് ക്ലെസ്റ്റേഴ്‌സ് കീഴടങ്ങിയത്. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ രണ്ടാം സെറ്റിൽ മികച്ച പോരാട്ടം ആണ് പുറത്ത് എടുത്തത്. എന്നാൽ രണ്ടാം സെറ്റ് 7-5 നു നേടിയ റഷ്യൻ താരം മത്സരത്തിൽ ഒപ്പമെത്തി. അവസാന സെറ്റിൽ പ്രായവും ശാരീരിക ക്ഷമതയും ക്ലെസ്റ്റേഴ്‌സിന് മുന്നിൽ വില്ലനായപ്പോൾ സെറ്റ് 6-1 നു നേടിയ റഷ്യൻ താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Advertisement