ഗാരി സ്റ്റെഡ് ന്യൂസിലാൻഡ് പരിശീലകനായി തുടരും

- Advertisement -

ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗാരി സ്റ്റെഡ് 2023 ക്രിക്കറ്റ് ലോകകപ്പ് വരെ തുടരും. പരിശീലകന് പുതിയ മൂന്ന് വർഷത്തെ കരാർ നൽകാൻ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തീരുമാനിക്കുകയായിരുന്നു. പുതിയ കരാർ ലഭിച്ചതോടെ 2021ൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിലും 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും ഗാരി സ്റ്റെഡ് തന്നെയാവും ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ.

2018ൽ മൈക്ക് ഹെസ്സൺ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതിൽ പിന്നെയാണ് ഗാരി സ്റ്റെഡ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്. തുടർന്ന് ഗാരി സ്റ്റെഡ് പരിശീലിപ്പിച്ച ന്യൂസിലാൻഡ് 2019 ഏകദിന ലോകകപ്പിൽ ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു. ഗാരി സ്റ്റെഡ് പരിശീലകനായ സമയത്താണ് ന്യൂസിലാൻഡ് ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിങ്ങിൽ മൂനാം സ്ഥാനത്തും എത്തിയത്.

Advertisement