ലെസ്കോവിച് ഇല്ല, കലിയുഷ്നി തിരികെയെത്തി, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പതിമൂന്നാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ് സിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു. ഇവാൻ വുകമാനോവിച് ടീമിൽ മൂന്ന് മാറ്റം വരുത്തിയിരിക്കുകയാണ്. ഒഡീഷക്ക് എതിരെ ഇല്ലാതിരുന്ന കലിയുഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരികെയെത്തി. ജിയാന്നു പുറത്ത് പോയി. സസ്പെൻഷൻ കാരണം സന്ദീപ് സിംഗ് ഇന്ന് ടീമിൽ ഇല്ല. പകരം ഖാബ്രയാണ് ടീമിൽ. ഒപ്പം ലെസ്കോവിചും ഇന്ന് സ്ക്വാഡിൽ ഇല്ല. പകരം വിക്ടർ മോങിൽ ഡിഫൻസിൽ ഇറങ്ങുന്നു.

20230108 183545

ഗിൽ ആണ് വലക്കു മുന്നിൽ. ഖാബ്ര, ഹോർമിപാം, വിക്ടർ മോംഗിൽ എന്നിവർ ഡിഫൻസിൽ അണിനിരക്കുന്നു. . ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്, എന്നിവർ അറ്റാക്കിൽ ഉണ്ട്.

ടീം: ഗിൽ, ഖാബ്ര, ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്,

20230108 183542