ലെന്നി റോഡ്രിഗസ് എഫ് സി ഗോവൻ മിഡ്ഫീൽഡിൽ തുടരും!!

- Advertisement -

ലെന്നി റോഡ്രിഗസ് ഇനിയും രണ്ട് സീസൺ കൂടെ എഫ് സി ഗോവയിൽ തുടരും. താരം പുതുതായി രണ്ട് വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു. ബെംഗളൂരു എഫ് സി വിട്ട് രണ്ട് വർഷം മുമ്പാണ് വിങ്ങർ ലെന്നി റോഡ്രിഗസ് തന്റെ ജന്മ നാട്ടിലെ ക്ലബായ എഫ് സി ഗോവയുമായി കരാറിൽ എത്തിയത്. രണ്ട് വർഷം കൊണ്ട് എഫ് സി ഗോവയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ നേടാൻ ലെന്നിക്ക് ആയി.

മുമ്പ് രണ്ടു സീസണിലും ബെംഗളൂരു എഫ് സിക്കൊപ്പം ആയിരുന്നു ലെന്നി. അവിടെയും രണ്ട് കപ്പ് ലെന്നി നേടിയിരുന്നു. ഫെഡറേഷൻ കപ്പും സൂപ്പർ കപ്പുമായിരുന്നു ബെംഗളൂരുവിന് ഒന്നിച്ച് ലെന്നി റോഡ്രിഗസ് നേടിയത്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും ആണ് താരം സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിനു വേണ്ടി ഇരുപത്തി അഞ്ചിലധികം മത്സരങ്ങൾക്ക് ബൂട്ടു കെട്ടിയ താരമാണ് ലെന്നി.

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2014 മുതൽ 2017 വരെ പൂനെ സിറ്റിയുടെ കൂടെയായിരുന്നു ലെന്നി ഐ എസ് എൽ കളിച്ചത്.

Advertisement