ആർതുറിന്റെ മനസ്സ് മാറ്റിയത് ഡാനി ആൽവസ്

- Advertisement -

ബാഴ്സലോണ വിട്ട് യുവന്റസിലേക്ക് പോകാൻ ബ്രസീലിയൻ താരം ആർതുർ സമ്മതിക്കാനുള്ള പ്രധാന കാരണം ബ്രസീൽ ഇതിഹാസ താരം ഡാനി ആൽവേസ് ആണെന്ന് റിപ്പോർട്ടുകൾ. ആർതുറുമായി സംസാരിച്ച് ഡാനി ആൽവസ് ആണ് താരത്തെ യുവന്റസിലേക്ക് പോകുന്നത് നല്ലതാണെന്ന് ബോധിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

മുമ്പ് ബാഴ്സലോണയിലും യുവന്റസിലും കളിച്ചിട്ടുള്ള താരമാണ് ഡാനി ആൽവസ്. ഇറ്റലിയിൽ പോകുന്നതിന്റെ ഗുണങ്ങക്കും യുവന്റസ് ക്ലബിന്റെ വലുപ്പവും ആരാധകരുടെ ഗുണവും ഒക്കെ ആർതുറിന് ആൽവസ് മനസ്സിലാക്കി കൊടുത്തു. നേരത്തെ എന്ത് വന്നാലും ബാഴ്സലോണ വിടില്ല എന്ന് പറഞ്ഞ താരമാണ് ആർതുർ. എന്നാൽ ഇപ്പോൾ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് അടുത്താണ് താരം.

Advertisement