പരിശീലനം പുനരാരംഭിച്ച് രോഹിത് ശർമ്മ

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ഔട്ഡോർ പരിശീലനം പുനരാരംഭിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മാർച്ച് 25ന് സർക്കാർ ലോക്ക് ഡൌൺ ഏർപെടുത്തിയതിന് ശേഷം ആദ്യമായാണ് രോഹിത് ശർമ്മ പരിശീലനത്തിന് ഇറങ്ങുന്നത്.

നേരത്തെ ന്യൂസിലാൻഡ് പര്യടനത്തിനിടെ പരിക്കേറ്റ് രോഹിത് ശർമ്മ വിശ്രമത്തിലായിരുന്നു. ഈ സമയത്താണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പരിശീലനത്തിന് ഇറങ്ങാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും കുറെ കാലത്തിന് ശേഷം ഇപ്പോഴാണ് തന്നെപോലെ തോന്നുന്നതെന്ന് രോഹിത് ശർമ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Advertisement