ക്രിവെലാരോയ്ക്ക് പകരം ലാൻസരോട്ടെ എത്തും

Newsroom

പരിക്ക് കാരണം പുറത്തായ ക്രിവലാരോയ്ക്ക് പകരം ഒരു വിദേശ താരത്തെ എത്തിക്കാൻ ചെന്നൈയിൻ എഫ് സി തീരുമാനിച്ചു. മുൻ എഫ് സി ഗോവ താരം ലാൻസരോട്ടെ ആകും ചെന്നൈയിനിൽ എത്തുക. താരത്തെ ആറു മാസത്തെ കരാറിൽ സ്വന്തമാക്കാൻ ആണ് ചെന്നൈയിൻ തീരുമാനിച്ചിരിക്കുന്നത്. ലാൻസരോട്ടെ ഉടൻ തന്നെ ഗോവയിൽ എത്തും. 14 ദിവസത്തെ ക്വാരന്റൈൻ കഴിഞ്ഞ് ജനുവരിൽ അവസാനത്തോടെ താരം ടീമിനൊപ്പം ചേരും.

മുമ്പ് എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ച് ഗംഭീര പ്രകടനം നടത്താൻ ലാൻസരോട്ടയ്ക്ക് ആയിരുന്നു. ഒരു സീസൺ മുമ്പ് എ ടി കെയിൽ എത്തിയിരുന്നു എങ്കിലു. അവിടെ ഗോവയിൽ കാണിച്ച മികവ് ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. കാറ്റലൻ ക്ലബായ സബദെലിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് പോലുള്ള ടീമുകളുടെ യുവ ടീമുകളിലൂടെ വളർന്നു വന്ന താരമാണ് ലാൻസരോട്ടെ.