മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

സിഡ്നിയില്‍ 407 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിവസം അവസാനിക്കുമ്പോള്‍ 98/2 എന്ന നിലയില്‍. ആദ്യ ഇന്നിംഗ്സിലെ പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ ടീം സ്കോര്‍ 71ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 31 റണ്‍സ് നേടിയ താരത്തെ ജോഷ് ഹാസല്‍വുഡാണ് പുറത്താക്കിയത്.

Rohitsharma

പിന്നീട് രോഹിത് ശര്‍മ്മ അര്‍ദ്ധ ശതകം നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 52 റണ്‍സ് നേടിയ താരത്തിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കുമ്പോള്‍ മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുവാന്‍ 10ല്‍ താഴെ ഓവറുകള്‍ മാത്രമായിരുന്നു ബാക്കി.

Patcummins

വിജയത്തിനായി ഇന്ത്യ ഇനിയും 308 റണ്‍സ് കൂടി നേടേണം. കൈവശമുള്ളത് എട്ട് വിക്കറ്റ്. ജഡേജ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യില്ല എന്നത് കൂടി പരിഗണിച്ചാല്‍ ഇന്ത്യയുടെ കൈവശം ഏഴ് വിക്കറ്റ് മാത്രമേ അവശേഷിക്കുന്നുള്ളു.