വംശീയാധിക്ഷേപം; ഇന്ത്യൻ താരങ്ങളോട് മാപ്പ് പറഞ്ഞ് ഓസ്ട്രേലിയ

ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സിറാജിനെതിരെയും ജസ്പ്രീത് ബുംറക്കെതിരെയും വംശീയാധിക്ഷേപം ഉണ്ടായതിന് പിന്നാലെ ഇന്ത്യൻ താരങ്ങളോട് മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ബുംറക്കെതിരെയും മുഹമ്മദ് സിറാജിനെതിരെയും കാണികളിൽ നിന്ന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്.

തുടർന്ന് ഇന്ത്യൻ ടീം ഇതിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. പരമ്പര ആതിഥേയത്വം വഹിക്കുന്നവരെന്ന നിലക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് തങ്ങൾ മാപ്പ് ചോദിക്കുന്നുവെന്നും ഈ വിഷയത്തിൽ കടുത്ത നടപടികൾ ഉണ്ടാവുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സുരക്ഷാ മേധാവി സീൻ കരോൾ പറഞ്ഞു. വംശീയാധിക്ഷേപം നടത്തിയ കാണികളെ തിരിച്ചറിഞ്ഞാൽ അവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവുമെന്നും അവരെ പൊലീസിന് കൈമാറുമെന്നും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.