കൊൽക്കത്തൻ ഡാർബി : ഗോൾ പിറക്കാത്ത ആദ്യ പകുതി

Img 20201127 201917
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ കൊൽക്കത്തൻ ഡാർബി പുരോഗമിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചിട്ടില്ല. തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. മോഹൻ ബഗാന്റെ ഗോൾ മുഖത്തെ തുടക്കത്തിൽ വിറപ്പിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു.

ദേബ്ജിതിന്റെ വൺ ഹാന്റ് സേവുകൾ ഈസ്റ്റ് ബംഗാളിന് തുണയാവുകയും ചെയ്തു. കളിയുടെ ആദ്യ പകുതി അവസാനത്തോടടുക്കെ ബൽവന്ദിന് ലഭിച്ച ഒരു സുവർണാവസരം നഷ്ടമാക്കുകയും ചെയ്തു. റോബിഫൗളറുടെ ഈസ്റ്റ് ബംഗാൾ തന്നെയാണ് ആദ്യ പകുതി അവസാനിക്കുമ്പോൾ കളിക്കളത്തിൽ ഡോമിനേറ്റ് ചെയ്തത്.

Advertisement