“മെസ്സി, റൊണാൾഡോ, മൗറീനോ, ഗ്വാർഡിയോള, ക്ലോപ്പ് എന്നിവർ ലാ ലീഗയിൽ വേണം”

- Advertisement -

സൂപ്പർ താരങ്ങളും സൂപ്പർ പരിശീലകരും ലാ ലീഗയിൽ വേണമെന്ന് പറഞ്ഞ് ലാ ലീഗ പ്രസിഡണ്ട് ഹാവിയർ ടെബാസ്. ബാഴ്‌സലോണ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സൂപ്പർ പരിശീലകരായ ജോസെ മൗറിനോ, പെപ് ഗ്വാർഡിയോള, ക്ളോപ്പ് എന്നിവർ ലാ ലീഗയിൽ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹാവിയർ ടെബാസ് പറഞ്ഞു.

നിലവിൽ ടെബാസ് പറഞ്ഞവരിൽ ലയണൽ മെസ്സി മാത്രമാണ് ലാ ലീഗയിൽ ഉള്ളത്. ഈ സീസണിന്റെ അവസാനത്തോടെ മെസ്സി ബാഴ്‌സലോണ വിട്ട് മറ്റൊരു ലീഗിലേക്ക് പോവുമെന്ന വർത്തകൾക്കിടയിലാണ് ലാ ലീഗ പ്രസിഡന്റിന്റെ പ്രതികരണം. ലിവർപൂൾ പരിശീലകൻ ക്ളോപ്പ് ഒഴികെ മറ്റെല്ലാവരും മുൻപ് ലാ ലീഗയിൽ കളിച്ചവരും പരിശീലിപ്പിച്ചവരുമാണ്.

എന്നാൽ ഇവർ എല്ലാവരും ഉണ്ടായാൽ മാത്രമേ ലാ ലീഗ നിലനിൽക്കൂ എന്നത് ശരിയല്ലെന്നും നെയ്മർ ലാ ലീഗ വിട്ടതിന് ശേഷം ലാ ലീഗക്ക് ഒന്നും സംഭവിച്ചില്ലെന്നും ഹാവിയർ ടെബാസ് പറഞ്ഞു. നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ മെസ്സി ലാ ലീഗയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹാവിയർ ടെബാസ് പറഞ്ഞു.

Advertisement