ചരിത്രമെഴുതി റോയ് കൃഷ്ണ, കൊൽക്കത്തൻ ഡാർബിയിൽ ആദ്യ ഗോൾ പിറന്നു

Img 20201127 211450
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി റോയ് കൃഷ്ണ. ഐഎസ്എല്ലിലെ പ്രഥമ കൊൽക്കത്തൻ ഡാർബിയിൽ ആദ്യ ഗോൾ നേടുന്ന താരമായി മാറി ഫിജിയൻ താരമായ റോയ് കൃഷ്ണ. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹൻ ബഗാൻ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷൻ ഇടങ്കാൽ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച് കയറ്റുകയായിരുന്നു റോയ് കൃഷ്ണ.

കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുത്തിയ റോയ് കൃഷ്ണ ഈ സീസണിൽ മികച്ച ഫോമിലാണ്. സീസണിലെ രണ്ടാം ഗോളാണ് കൊൽക്കത്തൻ ഡെർബിയിൽ റോയ് കൃഷ്ണ അടിച്ച് കൂട്ടിയത്. കഴിഞ്ഞ സീസണിൽ 15 ഗോളുകളാണ് റോയ് കൃഷ്ണ സ്വന്തം പേരിൽ കുറിച്ചത്.

Advertisement