അവസാനം കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും ഏറ്റുമുട്ടിയപ്പോൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ എ ടി കെ കൊൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ വരുമ്പോൾ അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് എന്തായിരുന്നു എന്ന് ഒരു എത്തി നോട്ടം. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത് എ ടി കെയുടെ ഹോം ഗ്രൗണ്ടിൽ തന്നെ ആയിരുന്നു. അന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കനും ഒപ്പം ഇയാൻ ഹ്യൂമും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് എ ടി കെയെ 2-2 എന്ന സമനിലയിൽ പിടിച്ചിരുന്നു.

രണ്ട് തവണ ലീഡ് എടുത്ത ശേഷമായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടത്. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ വൻ സൈനിംഗ് ആയിരുന്ന ബെർബറ്റോവിന്റെ ആദ്യ ഗോൾ പിറന്നതും ഈ മത്സരത്തിലായിരുന്നു. 25 വാരെ അകലെ നിന്നുള്ള ഷോട്ടിൽ നിന്നായിരുന്നു ബെർബ അന്ന് ഗോൾ നേടിയത്. ആ ഗോൾ പിന്നീട് ഐ എസ് എൽ ഗോൾ ഓഫ് ദി മന്ത് അവാർഡും സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടും സമനിലയിൽ തന്നെയാണ് അവസാനിച്ചത്. ഹെഡ് ടു ഹെഡിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ എ ടി കെയ്ക്കാണ് മുൻ തൂക്കം.