എ ടി കെ കൊൽക്കത്ത ഇറങ്ങുക നാലു പ്രധാന താരങ്ങൾ ഇല്ലാതെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ നേരിടാൻ ഒരുങ്ങുന്ന എ ടി കെ കൊൽക്കത്ത നിരയിൽ പ്രധാന താരങ്ങൾ ഉണ്ടാവില്ല. വിലക്കാണ് കോപ്പലിന്റെ ടീമിലെ പ്രധാന താരങ്ങളെ പുറത്ത് ഇരുത്തുന്നത്. ഫുൾബാക്കായ പ്രബീർ ദാസ്, ഡിഫൻഡർ അർണബ് മൊണ്ടാൽ, മുൻ ജംഷദ്പൂർ താരം ആൻഡ്രെ ബികി എന്നിവർ പരിക്ക് കാരണം പുറത്ത് ഇരിക്കും.

കാലിനേറ്റ പരിക്ക് പ്രബീർ ദാസിനെ പ്രീസീസണിലും പുറത്ത് ഇരുത്തിയിരുന്നു. താരം പരിക്ക് മാറി എത്താൻ ഇനിയും സമയം എടുക്കുമെന്നാണ് കൊൽക്കത്തൻ ക്യാമ്പിൽ നിന്നുള്ള വിവരം. മുട്ടിനേറ്റ പരിക്കാണ് അർണബ് മൊണ്ടാലിനെ പുറത്ത് ഇരുത്തുന്നത്. അർണബും നീണ്ട കാലം ടീമിനൊപ്പം ഉണ്ടായേക്കില്ല. തുട മസിലിനേറ്റ പരിക്കാണ് ബികിയുടെ പ്രശ്നം. ബികി പരിക്ക് മാറി എത്തിയേക്കുമെന്ന് കോപ്പൽ പറഞ്ഞു എങ്കിലും താരം ആദ്യ മത്സ്രത്തിന് ഉണ്ടായേക്കില്ല.

മൂന്ന് താരങ്ങൾ പരിക്ക് കാരണം ആണ് മത്സരത്തിനില്ലാതിരിക്കുന്നത് എങ്കിൽ കാലു ഉചെ ഇനിയും കൊൽക്കത്തയിൽ എത്താത്തതാണ് പ്രശ്നം. ഉചെ ഇന്ന് ടീമിനൊപ്പം ചേർന്നേക്കും. എന്നാലും മാച് ഫിറ്റ്നസ് തെളിക്കാതെ ആദ്യ ഇലവനിൽ കളിക്കാൻ കഴിയില്ല.