കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ ജംഷദ്പൂരിന്റെ വെല്ലുവിളി!! പ്ലേ ഓഫുകൾ തീരുമാനമായി

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലിൽ ജംഷദ്പൂർ ആകും എതിരാളികൾ. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ ജംഷദ്പൂർ മോഹൻ ബഗാനെ തോൽപ്പിച്ചതോടെ അവർ ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലീഗിൽ 43 പോയിന്റുമായാണ് ജംഷദ്പൂർ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാത് എത്തിയവരും നാലാമത് എത്തിയവരും തമ്മിലാണ് ആദ്യ സെമി ഫൈനൽ. കേരള ബ്ലാസ്റ്റേഴ്സ് ആണ് നാലാമത് ഫിനിഷ് ചെയ്തത്.
Img 20220226 210250
രണ്ടാം സെമിയിൽ ഹൈദരബാദ് എഫ് സിയും മോഹൻ ബഗാനും നേരിടും. ഹൈദരബാദ് എഫ് സിയാണ് ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തത്. മോഹൻ ബഗാൻ മൂന്നാമതും ഫിനിഷ് ചെയ്തു.

ഈ സീസണിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോൽപ്പിക്കാൻ ആയിരുന്നില്ല. അവസാനം നേർക്കുനേർ വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 3-0ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഈ സെമി ഒട്ടും എളുപ്പമാകില്ല. രണ്ട് പാദമായാകും മത്സരം നടക്കുക.
മാർച്ച് പതിനൊന്നിനും മാർച്ച് പതിനഞ്ചിനുമാണ് രള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ മത്സരങ്ങൾ.