ഐ എസ് എൽ ഷീൽഡും ഒന്നാം സ്ഥാനവും ജംഷദ്പൂരിന് സ്വന്തം!! മോഹൻ ബഗാൻ പരാജയത്തോടെ മൂന്നാം സ്ഥാനത്ത്

ഐ എസ് എല്ലിലെ ഒന്നാം സ്ഥാനവും ലീഗ് ജേതാക്കൾക്ക് ഉള്ള ഷീൽഡും ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. ഇന്ന് ലീഗിലെ അവസാന മത്സരത്തിൽ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് ജംഷദ്പൂർ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്ന് 2 ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ മാത്രമെ മോഹൻ ബഗാന് ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആകുമായിരുന്നുള്ളൂ‌. എന്നാൽ മോഹൻ ബഗാന് ഇന്ന് ഒരു ഗോൾ പോലും നേടാൻ ആയില്ല.
Img 20220307 210532
ഇന്ന് കരുതലോടെയാണ് ഓവൻ കോയ്ലിന്റെ ടീം കളിച്ചത്. അവസാനം രണ്ടാം പകുതിയിൽ ആണ് അവർക്ക് ഷീൽഡ് സ്വന്തമാക്കാൻ സഹാഹിച്ച ഗോൾ പിറന്നത്. യുവതാരം റിത്വിക് ദാസിന്റെ വക ആയിരുന്നു ഗോൾ. 56ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ഇതിനു മോഹൻ ബഗാന് മറുപടി ഉണ്ടായിരുന്നില്ല.

20 മത്സരങ്ങളിൽ 43 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 38 പോയിന്റുമായി ഹൈദരബാദ് രണ്ടാമതും എ ടി കെ മോഹൻ ബഗാൻ 37 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 34 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാമതും ഫിനിഷ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും ആകും ആദ്യ പ്ലേ ഓഫിൽ ഏറ്റുമുട്ടുക. രണ്ടാം പ്ലേ ഓഫിൽ മോഹൻ ബഗാനും ഹൈദരബാദും ഏറ്റുമുട്ടും.