“ഇത്തവണ കഴിഞ്ഞ സീസണേക്കാൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായിരിക്കും”

Newsroom

20220810 022238

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പുതിയ സീസൺ കഴിഞ്ഞ സീസണിനേക്കാൾ എളുപ്പമായിരിക്കും എന്ന് ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ താരങ്ങൾക്ക് ഞങ്ങളുടെ പരിശീലനങ്ങളും ടാക്ടിക്സും എല്ലാം പുതിയതായിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങൾക്ക് എല്ലാം പരിചിതമാണ്. അതുകൊണ്ട് തന്നെ ട്രെയിനിങ് സെഷൻ മുതൽ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് എളുപ്പമാകും. പരിശീലകൻ ഇവാൻ പറഞ്ഞു.

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് ട്വിറ്ററിൽ നടത്തിയ സ്പേസിലായിരുന്നു ഇവാൻ സംസാരിച്ചത്. ഈ സീസണിലും ആർക്കും പരാജയപ്പെടുത്താൻ എളുപ്പമല്ലാത്ത ടീമായി മാറാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത് എന്ന് ഇവാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ആർക്കും ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. അവിടെ നിന്ന് ഫൈനലിൽ എത്താൻ ടീമിനായി. ഇത്തവണ എതിർ ടീമുകൾ ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ ആ മത്സരം കടുപ്പമാണെന്ന് അവർക്ക് തന്നെ തോന്നണം. അതിനായാണ് ടീം ഒരുങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.

Story Highlight: Kerala Blasters season and objectives