“പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ് മാറ്റും” – ഇവാൻ വുകമാനോവിച്

Ivan Blasters

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ പുതിയ ടാക്ടിക്സുകൾ പരീക്ഷിക്കുമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് ട്വിറ്ററിൽ നടത്തിയ സ്പേസിലായിരുന്നു ഇവാൻ ടാക്ടിക്സിനെ കുറിച്ച് പറഞ്ഞത്‌. പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ് മാറ്റും എന്ന് ഇവാൻ പറഞ്ഞു. ഇത് സീസണായുള്ള ഒരുക്കത്തിനൊപ്പം ആലോചിക്കും എന്നും ഇവാൻ പറഞ്ഞു.

ടീം പാറ്റേണും സ്റ്റൈലും മാറ്റേണ്ടതുണ്ട്. സ്ഥിരമായി ഒരു ടാക്ടിക്സിൽ തന്നെ നിന്നാൽ ഞങ്ങൾ എന്താകും കളിക്കുക എന്ന് എതിരാളികൾക്ക് എളുപ്പത്തിൽ പ്രവചിക്കാൻ ആകും. ഇവാൻ പറയുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തമായ ടാക്ടിക്സുകളിൽ കളിക്കേണ്ടതുണ്ട് കോച്ച് പറഞ്ഞു. അതിന് നന്നായി ഒരുങ്ങേണ്ടതുണ്ട്. പുതിയ സീസൺ നല്ല സീസണായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും കോച്ച് പറഞ്ഞു.

Story Highlight: Kerala Blasters could change style and patterns this time, says Ivan Vukomanovic