“ഇത് പതിനൊന്ന് പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ്” , കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ പ്രൊമോ വീഡിയോ എത്തി

Img 20210912 151306
Credit: Twitter

ഐ എസ് എൽ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ഇരിക്കെ ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു. മനോഹരമായ വീഡിയോയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും ഫീച്ചർ ചെയ്യുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് 11 പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ് എന്ന കാപ്ഷനിൽ ആണ് വീഡിയോ അവസാനിക്കുന്നത്. മുൻ സീസണുകളിലെ കപ്പ് അടിക്കണം കലിപ്പടക്കണം എന്ന ടാഗ്ലൈൻ ഒക്കെ വലിയ ശ്രദ്ധ നേടിയിരുന്നു.

നവംബർ 19ന് എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കളത്തിലിറങ്ങുന്നത്. നിരാശയാർന്ന കൊറേ സീസണുകൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ആ നിരാശ ഒക്കെ മാറ്റാൻ ഉറച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്.

Previous articleപാകിസ്ഥാനിൽ ഇംഗ്ലണ്ട് 7 ടി20 മത്സരങ്ങൾ കളിക്കും
Next articleലോകകപ്പ് യോഗ്യത ഉറപ്പിക്കാ‌ൻ ബ്രസീലും അർജന്റീനയും