മനോഹര ഫുട്ബോളുമായി കേരള ബ്ലാസ്റ്റേഴ്സ്, മുംബൈക്ക് എതിരെ മുന്നിൽ

20210203 201152

കേരള ബ്ലാസ്റ്റേഴ്സിന് ഭാഗ്യം കുറവാണെന്ന് തന്നെ പറയേണ്ടി വരും. അല്ലായെങ്കിൽ ഇന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റിക്ക് എതിരെ ഒന്നിൽ കൂടുതൽ ഗോളുകൾക്ക് മുന്നിൽ നിന്നേനെ. മുംബൈ സിറ്റിക്ക് എതിരായ മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. ഇരു ടീമുകളും അറ്റാക്ക് ചെയ്ത മത്സരത്തിൽ രണ്ട് ഗോൾ കീപ്പർമാരുടെ മികവും നിർണായകമായി.

27ആം മിനുട്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ വന്നത്. എന്നാൽ അതിനു മുമ്പ് രാഹുലിന്റെ ഒരു ഷോട്ടും മറെയുടെ ഒരു ഗംഭീര സ്ട്രൈക്കും അമ്രീന്ദർ തടഞ്ഞു രക്ഷിച്ചു. പിന്നാലെയാണ് വിസെന്റെയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. സഹൽ അബ്ദുൽ സമദിന്റെ കോർണറിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. സഹലിന്റെ സീസണിലെ രണ്ടാം അസിസ്റ്റായിരുന്നു ഇത്.

ഈ ഗോളിന് ശേഷം സഹലിന്റെ പാസിൽ നിന്ന് മറെയ്ക്ക് ഒരു അവസരം ലഭിച്ചു. മറെയുടെ ഷോട്ട് അമ്രീന്ദറിന്റെ കയ്യിലും പോസ്റ്റിലും തട്ടിയാണ് മടങ്ങിയത്. ഇന്ന് എങ്കിലും ലീഡ് കളയാതെ വിജയം ഉറപ്പിക്കാൻ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.

Previous articleഅത്ലറ്റിക്കോ മാഡ്രിഡിൽ ഫെലിക്സും കൊറോണ പോസിറ്റീവ്
Next articleപതിവു പോലെ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു