അത്ലറ്റിക്കോ മാഡ്രിഡിൽ ഫെലിക്സും കൊറോണ പോസിറ്റീവ്

20210203 194809

ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒരു താരം കൂടെ കൊറോണ പോസിറ്റീവ് ആയി. അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ ജാവോ ഫെലിക്സ് ആണ് പോസിറ്റിവ് ആയിരിക്കുന്നത്‌ ക്ലബ് തന്നെ ആണ് ഫെലിക്സ് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോസിറ്റിവ് ആയ ഫെലിക്സ് ഐസൊലേഷനിലേക്ക് മാറി. യുവതാരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇനി രണ്ടാഴ്ചയോളം അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം നാചോ ഉണ്ടാവില്ല‌. അത്ലറ്റിക്കോ മാഡ്രിഡിൽ അവസാന ഒരാഴ്ചക്ക് ഇടയിൽ കൊറോണ വരുന്ന മൂന്നാമത്തെ താരമാണ് ഫെലിക്സ്. നേരത്തെ കരാസ്കോ, ഹെർമൊസോ എന്നിവക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരും കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല. ലീഗിൽ ഇപ്പോൾ 10 പോയിന്റിന്റെ ലീഡുമായി ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.

Previous articleമുംബൈക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം
Next articleമനോഹര ഫുട്ബോളുമായി കേരള ബ്ലാസ്റ്റേഴ്സ്, മുംബൈക്ക് എതിരെ മുന്നിൽ