മലയാളി കരുത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Img 20201227 201744
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ലീഡ് ചെയ്യുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിൽക്കുന്നത്. ഒരുപാട് മാറ്റങ്ങളുമായി ഇറങ്ങിയത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗുണം ചെയ്യുന്നത് ആണ് കണ്ടത്. മൂന്ന് വിദേശ താരങ്ങളുമായി മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്.

വിദേശ താരങ്ങൾ കുറഞ്ഞ് ഇന്ത്യൻ യുവതാരങ്ങൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ വേഗത ഇന്ന് കൂട്ടി. രണ്ട് ടീമുകളും അറ്റാക്ക് ചെയ്താണ് തുടക്കം മുതൽ കളിച്ചത്. ഈ സീസണിൽ ആദ്യമായി കളത്തിൽ ഇറങ്ങിയ മലയാളി താരം അബ്ദുൽ ഹക്കു ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. 29ആം മിനുട്ടിൽ ആയിരുന്നു ഗോൾ വന്നത്. ഫകുണ്ടോ പെരേര എടുത്ത കോർണറിൽ നിന്ന് ഒരു പവർ ഫുൾ ഹെഡറിലൂടെ ആണ് ഹക്കു ഗോൾ കണ്ടെത്തിയത്.

ഈ ലീഡ് നിലനിർത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കൽ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം പകുതിയിലെ ലക്ഷ്യം.

Advertisement