ബ്രൂണൊ ഫെർണാണ്ടസ് തന്നെക്കാൾ മികച്ച താരമാണ് എന്ന് സ്കോൾസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസിനെ പലരും ഇതിഹാസ താരം പോൾ സ്കോൾസുമായി താരതമ്യം ചെയ്യുന്നുണ്ട്‌. എന്നാൽ ബ്രൂണൊ ഫെർണാണ്ടസ് തന്നെക്കാൾ മികച്ച താരമാണ് എന്ന് സ്കോൾസ് പറയുന്നു. ബ്രൂണൊ ഫെർണാണ്ടസ് തന്നെക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്, താൻ നേടുന്നതിനേക്കാൾ ഗോളുകൾ നേടുന്നുണ്ട്‌. എന്ത് കൊണ്ടും ബ്രൂണോ തന്നെക്കാൾ മികച്ച താരമാണെന്ന് യുണൈറ്റഡ് ഇതിഹാസം പറഞ്ഞു.

ബ്രൂണൊ ഫെർണാണ്ടസ് വരുന്ന കാലം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ അവസരം പോലും സൃഷ്ടിക്കാൻ കഴിയാത്ത ടീമായിരുന്നു‌‌. എന്നാൽ ഇപ്പോൾ ഒരോ കളിയിലും നാലും അഞ്ചും ഗോളുകൾ നേടാൻ പറ്റുന്നത് നിലവാരത്തിലാണ് യുണൈറ്റഡ് കളിക്കുന്നത്. അത്ര വലിയ വ്യത്യാസം ആണ് ബ്രൂണോ ടീമിൽ വരുത്തിയത് എന്നും സ്കോൾസ് പറഞ്ഞു. താൻ ബ്രൂണൊ ഫെർണാണ്ടസിനൊപ്പം കളിക്കാൻ ഇഷ്ടപ്പെട്ടേനെ എന്നും സ്കോൾസ് പറഞ്ഞു.

Advertisement