കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പകുതിയിൽ അധികം താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്

Img 20220117 111802

ഐ എസ് എല്ലിലെ കൊറോണ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ പകുതിയിൽ അധികം താരങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ് എന്ന് കൊൽക്കത്തൻ ചാനൽ ആയ ന്യൂസ് ടൈം ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. ഈ വാർത്ത ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അഞ്ചോളം കോവിഡ് പോസിറ്റീവ് കേസുകൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ഇന്നലെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പകുതിയിൽ അധികം പേർക്ക് കോവിഡ് ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളും മാറ്റിവെക്കേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്സ് താമസിക്കുന്ന ഹോട്ടലിലെ സ്റ്റാഫുകൾക്കായിരുന്നു ആദ്യം കൊറോണ പോസിറ്റീവ് ആയത്. ഇ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം കൊറോണ വ്യാപനം കാരണം മാറ്റിവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് അവസാന നാലു ദിവസമായി പരിശീലനം നടത്തുന്നില്ല.

ടീം നാളെയും പരിശീലനം നടത്താൻ സാധ്യതയില്ല. എല്ലാ താരങ്ങളും പരിശീലകരും ഇപ്പോൾ അവരുടെ റൂമുകളിൽ ഐസൊലേഷനിൽ ആണ്. ഐ എസ് എല്ലിൽ ആകെ 70ൽ അധികം കൊറോണ കേസുകൾ ഇപ്പോൾ ഉണ്ട്. മൂന്ന് ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ക്ലബുകളും ഐസൊലേഷനിൽ ആണ്.

Previous articleസ്പാനിഷ് സൂപ്പർ കപ്പ് നേടുന്ന ആദ്യ ഇറ്റാലിയൻ പരിശീലകനായി ആഞ്ചലോട്ടി
Next article2 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്