2 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

Ireland

മൂന്നാം ഏകദിനത്തിൽ വിന്‍ഡീസിനെ മുട്ടുകുത്തിച്ച് അയര്‍ലണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 44.4 ഓവറിൽ 212 റൺസിന് പുറത്തായപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 44.5 ഓവറിൽ വിജയം അയര്‍ലണ്ട് ഉറപ്പാക്കി.

53 റൺസ് നേടിയ ഷായി ഹോപും 44 റൺസ് നേടിയ ജേസൺ ഹോള്‍ഡറും ആണ് ആതിഥേയരുടെ ബാറ്റിംഗിൽ തിളങ്ങിയത്. അകീൽ ഹൊസൈന്‍(23), ഒഡീന്‍ സ്മിത്ത്(20*) എന്നിവരുടെ ബാറ്റിംഗ് ആണ് ടീമിനെ 200 കടത്തിയത്. അയര്‍ലണ്ടിന് വേണ്ടി ആന്‍ഡി മക്ബ്രൈന്‍ നാലും ക്രെയിഗ് യംഗ് 3 വിക്കറ്റും നേടി.

പോള്‍ സ്റ്റിര്‍ലിംഗ്(44), ആന്‍ഡി മക്ബ്രൈന്‍(59), ഹാരി ടെക്ടര്‍(52) എന്നിവരാണ് അയര്‍ലണ്ടിനായി ബാറ്റിംഗ് മികവ് പുലര്‍ത്തിയത്. വിന്‍ഡീസിനായി അകീൽ ഹൊസൈനും റോസ്ടൺ ചേസും മൂന്ന് വീതം വിക്കറ്റ് നേടി.

വിജയത്തോടെ ഏകദിന പരമ്പര അയര്‍ലണ്ട് സ്വന്തമാക്കി.

Previous articleകേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ പകുതിയിൽ അധികം താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്
Next articleതനിക്ക് മുന്നിൽ ഇനിയാരുമില്ലാ! റയലിൽ ചരിത്രം കുറിച്ച് മാഴ്‌സെലോ