കേരള ബ്ലാസ്റ്റേഴ്സ് മാപ്പു പറഞ്ഞു

Newsroom

Picsart 23 03 05 01 45 48 376
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് പരസ്യമായി മാപ്പു പറഞ്ഞു. ക്ലബും പരിശീലകൻ ഇവാൻ വുകമാനോവിചും പരസ്യമായി മാപ്പു പറയണം എന്ന എ ഐ എഫ് എഫ് വിധി അംഗീകരിച്ചു കൊണ്ടാൺ ക്ലബും കോച്ചും ഇന്ന് അവരുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് പരസ്യമായി മാപ്പു പറഞ്ഞത്. മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ വർധിക്കും എന്ന് എ ഐ എഫ് എഫ് പറഞ്ഞിരുന്നു‌. ബെംഗളൂരുവിനെതിരെ കളം വിടാനുള്ള തീരുമാനം അപക്വമായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 04 02 22 45 59 468

ഇവാൻ വുകമാനോവിചും ഇന്ന് ഒരു പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു. ഇതോടെ ക്ലബിനും കോച്ചിനും എതിരെയുള്ള പിഴ വർധിക്കില്ല എന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇപ്പോൾ നാല് കോടി രൂപ (INR 4,00,00,000/-) ആണ് ഇപ്പോൾ പിഴ ചുമത്തിയത്. പരസ്യമായി എന്നും മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ ആറ് കോടി രൂപ ആക്കി ഉയർത്തുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന് എഐഎഫ്എഫ് നടത്തുന്ന ടൂർണമെന്റുകളിൽ നിന്ന് 10 മത്സരങ്ങളുടെ വിലക്കാണ് ഇപ്പോൾ ഉള്ളത്. ഒപ്പം അഞ്ച് ലക്ഷം രൂപ (5,00,000/- രൂപ) പിഴയും ഉണ്ട്. ഇവാൻ പരസ്യമായി മാപ്പു പറഞ്ഞില്ല എങ്കിൽ പിഴ 10 ലക്ഷമായി ഉയരുമായിരുന്നു.