വൻ മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റിക്ക് എതിരായ ലൈനപ്പ് പ്രഖ്യാപിച്ചു, ജയിക്കാൻ ആകുമോ?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു. എ ടി കെ മോഹൻ ബഗാനും ഒഡീഷക്കും എതിരായ പരാജയങ്ങളിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇവാൻ ഇന്ന് ടീമിനെ ഇറക്കുന്നത്.

ഐ എസ് എൽ

ഡിഫൻസിൽ വിക്ടർ മോംഗിൽ എത്തിയപ്പോൾ ഹോർമിപാം ബെഞ്ചിലേക്ക് പോയി. മധ്യനിരയിൽ ഉണ്ടായിരുന്ന ഇവാന് പകരം രാഹുൽ കെ പിയും ആദ്യ ഇലവനിലേക്ക് എത്തി.

ഗിൽ ഇന്നും ഒന്നാം നമ്പറായി വലക്കു മുന്നിൽ ഇറങ്ങുന്നു. ഖാബ്രയും ജെസ്സ്ലും വിങ് ബാക്കുകളായി ഇറങ്ങുമ്പോൾ ലെസ്കോവിചിന് മോംഗിൽ ആണ് ഡിഫൻസിൽ കൂട്ടാകുന്നത്.
മധ്യനിരയിൽ പൂട്ടിയ ജീക്സൺ കൂട്ടുകെട്ട് തന്നെയാണ് തുടരുന്നത്‌. അറ്റാക്കിൽ സഹലും ലൂണയും ദിമിത്രിയോസും ഒപ്പം രാഹുലും ഇറങ്ങുന്നു.

20221028 183357

ടീം: ഗിൽ, ഖാബ്ര, വിക്ടർ മോംഗിൽ, ലെസ്കോവിച്, ജെസ്സൽ, ജീക്സൺ, പൂട്ടിയ, രാഹുൽ, സഹൽ, ലൂണ, ഡിമിത്രിയോസ്