ഇതൊരു തുടക്കം മാത്രം, റൊണാൾഡോ കൂടുതൽ ഗോളുകൾ കണ്ടെത്തും : ടെൻ ഹാഗ്

Nihal Basheer

Picsart 22 10 28 02 15 11 649
Download the Fanport app now!
Appstore Badge
Google Play Badge 1

ടീമിലേക്ക് തിരിച്ചെത്തിയത് ഗോളുമായി ആഘോഷിച്ച റൊണാൾഡോയെ പുകഴ്ത്തി എറിക് ടെൻ ഹാഗ്. ഗോൾ കണ്ടെത്തേണ്ടത് വളരെ ആവശ്യമായ ഘട്ടത്തിൽ ആയിരുന്നു ക്രിസ്റ്റിയാനോ എന്നും ആത്മവിശ്വാസം വീണ്ടെടുത്ത തരത്തിൽ നിന്നും കൂടുതൽ ഗോളുകൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

20221028 021453

“മത്സരത്തിൽ ഉടനീളം അദ്ദേഹം തുടർച്ചയായി കൃത്യ സ്ഥലത്ത് സ്ഥാനം ഉറപ്പിച്ചു, ഒരിക്കലും പിന്മാറിയില്ല, അദ്ദേഹത്തിന്റെ കരിയർ പോലെ” ടെൻ ഹാഗ് തുടർന്നു, “ഒടുവിൽ ഉദ്ദേശിച്ച ഫലം ലഭിച്ചു, ഗോൾ കണ്ടെത്താൻ അദ്ദേഹത്തിനായി. എതിരാളികളിൽ നിന്നും തുടർച്ചയായ സമ്മർദങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റൊണാൾഡോ മനസിലാക്കിയിരുന്നു”.

കൂടുതൽ ഗോളുകൾ കണ്ടെത്താനുള്ള ത്വര റൊണാൾഡോയിൽ ഉണ്ടെന്നും അതാണ് ഈ മത്സരത്തിൽ കണ്ടതെന്നും ടെൻ ഹാഗ് ചൂണ്ടക്കാണിച്ചു. അച്ചടക്ക നടപടികളുമായി ടീമിൽ നിന്നും പുറത്തിരിക്കേണ്ടി വന്ന വൻ തിരിച്ചു വരവാണ് യൂറോപ്പ ലീഗ് മത്സരത്തിലൂടെ നടത്തിയത്. മത്സത്തിൽ ആന്റണിയെ പിൻവലിച്ചതിനെ കുറിച്ചും ടെൻ ഹാഗ് പ്രതികരിച്ചു.

Picsart 22 10 28 13 20 48 311

താരങ്ങൾ എതിരാളികളെ “വട്ടം കറക്കുന്ന” പൊടികൈകൾ പുറത്തെടുക്കുന്നതിൽ തനിക്ക് എതിർപ്പൊന്നും ഇല്ലെന്നും പക്ഷെ കൂടുതൽ ഫലം ലഭിക്കുന്ന നീക്കങ്ങളാണ് താൻ എപ്പോഴും അവരിൽ ആഗ്രഹിക്കുന്നത് എന്നും ടെൻ ഹാഗ് പറഞ്ഞു.