ജയിക്കണം, മുന്നേറണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ

Newsroom

Picsart 23 01 02 23 59 21 733
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ്‌ എല്ലിൽ അപരാജിത കുതിപ്പ് തുടരാനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാന ഏഴ് മത്സരങ്ങളിൽ പരാജയം അറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു വിജയം തന്നെയാകും ആഗ്രഹിക്കുന്നത്. അവസാന ഏഴ് മത്സരത്തിൽ ആറ് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇതിൽ ഒരു വിജയം ജംഷദ്പൂരിന് എതിരെയും ആയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 02 23 29 21 526

ഇന്ന് വിജയിക്കുക ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം. ഒപ്പം രണ്ടാമതുള്ള ഹൈദരബാദിന് വെറും മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്താനും ബ്ലാസ്റ്റേഴ്സിന് ആകും. മധ്യനിരയിൽ ഇന്ന് സസ്പെൻഷൻ കാരണം ഇവാൻ കലിയുഷ്നി ഉണ്ടാകില്ല എന്നത് കൊണ്ട് തന്നെ ആദ്യ ഇലവനിൽ കോച്ച് ചില മാറ്റങ്ങൾ വരുത്തും. ആരാകും ജീക്സണ് കൂട്ടായി മധ്യനിരയിൽ എത്തുക എന്നാകും ഏവരും ഉറ്റു നോക്കുന്നത്.

ആയുഷ് മധ്യനിരയിലേക്ക് എത്തുക ആണെങ്കിൽ അറ്റാക്കിൽ ജിയാന്നുവും ദിമിത്രസും ഒരുമിച്ച് ഇറങ്ങുന്നതും കാണാൻ ആകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും കാണാം.