ഈസ്റ്റ് ബംഗാളിനോട് ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു!!!

Newsroom

20230203 211042

ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് പരാജയം. ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെടുന്നത്.

20230203 210825

ഇന്ന് കൊൽക്കത്തയിൽ രണ്ട് സ്ട്രൈക്കേഴ്സിനെ മുന്നിൽ അണിനിരത്തി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മികച്ച അവസരങ്ങൾ തുടക്കത്തിൽ തന്നെ സൃഷ്ടിച്ചു. ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കമൽജിതിന്റെ മികച്ച പ്രകടനം ആണ് ആദ്യ പകുതിയിൽ കളി രഹിതമായി നിർത്തിയത്. രാഹുലിന്റെയും ദിമിത്രസിന്റെയും രണ്ട് നല്ല ഗോൾ ശ്രമങ്ങൾ കമൽജിത് തടുത്തു. ആദ്യ പകുതിയുടെ അവസാനം മറുഭാഗത്ത് കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കരൺജിതിന്റെ ഗംഭീര ഇരട്ട സേവുകളും കാണാൻ ആയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും കരൺജിതിന്റെ സേവ് കാണാനായി. മത്സരത്തിന്റെ 53ആം മിനുട്ടിൽ രാഹുലിന്റെ പാസിൽ നിന്ന് ജിയാന്നുവും ഗോളിന്റെ അടുത്ത് എത്തി. ഗോൾ കണ്ടെത്താൻ ആകാത്തതോടെ കേരള ബ്ലാസ്റ്റേഴ്സ് സഹൽ, നിശു എന്നിവരെയും അതുകഴിഞ്ഞ് പുതിയ സൈനിംഗ് ഡാനിഷ് ഫാറൂഖിനെയും കളത്തിൽ എത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് 211046

77ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ ആയി. ക്ലൈറ്റൻ സിൽവ ആണ് ഈസ്റ്റ് ബംഗാളിന് ലീഡ് നൽകിയത്. ഈ ഗോളിൽ നിന്ന് കരകയറാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ഈസ്റ്റ് ബംഗാൾ മുബാഷിറിന് ചുവപ്പ് കിട്ടിയതിനാൽ അവസാന നിമിഷങ്ങളിൽ 10 പേരായി ചുരുങ്ങി എങ്കിലും ജയം ഉറപ്പിച്ചു‌ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം വിജയം മാത്രമാണിത്.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌‌. എന്നാൽ തൊട്ടു പിറകിൽ 15 പോയിന്റുമായി ഒരു മത്സരം കുറവ് കളിച്ച എ ടി കെ മോഹൻ ബഗാൻ ഉണ്ട്. ഈസ്റ്റ് ബംഗാൾ 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.