ലക്ഷ്മികാന്ത് കട്ടിമണിയെ അവസാനം എഫ് സി ഗോവ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2015 മുതൽ ഗോവയുടെ വല കാക്കുന്ന ലക്ഷ്മികാന്ത് കട്ടിമണിയെ എഫ് സി ഗോവ റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ തന്നെ ഒന്നാം ഗോൾക്കീപ്പർ സ്ഥാനം നഷ്ടപ്പെട്ടിരുന്ന കട്ടിമണിയെ ഇനിയും നിലനിർത്തണ്ട എന്ന് ഗോവ തീരുമാനിക്കുകയായിരുന്നു. ഐ എസ് എല്ലിൽ ഗോവയ്ക്ക് വേണ്ടി 39 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കട്ടിമണി.

ഗോവ സ്വദേശിയായ കട്ടിമണി ഐ ലീഗിൽ അവസാനമായി മുംബൈ എഫ് സിക്ക് വേണ്ടിയും ഗ്ലോവ് അണിഞ്ഞത്. നേരത്തെ ഡെംപോയ്ക്കു വേണ്ടി അഞ്ചു വർഷത്തോളം വല കാത്തിട്ടുണ്ട്. കട്ടിമണിക്ക് ഒപ്പം ഡിഫംഡർ നിർമൽ ചേത്രിയെയും എഫ് സി ഗോവ റിലീസ് ചെയ്തു. കഴിഞ്ഞ സീസണിലായിരുന്നു നിർമൽ ഗോവയിൽ എത്തിയത്.