ഹൈദരാബാദ് എഫ് സി അടുത്ത സീസണിലേക്കായി ഒരു വലിയ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ വിങ്ങറായ ജോയൽ ചിയനിസിയാണ് ഹൈദരബാദ് എഫ്വ സിയിലേക്ക് എത്തുന്നത്. ഓസ്ട്രേലിയൻ ക്ലബായ പെർത് ഗ്ലോറിയിൽ നിന്നാണ് ജോയൽ ഹൈദരബാദിലേക്ക് എത്തുന്നത്. 30കാരനായ താരത്തിന് പെർത് ഗ്ലോറി വേതനം നൽകുന്നില്ല എന്ന വിവാദം നടക്കുന്നുണ്ടായിരുന്നു. ഇതാണ് താരം ഇന്ത്യയിലേക്ക് എത്താനുള്ള പ്രധാന കാരണം.
ഈ കഴിഞ്ഞ സീസണിൽ എ ലീഗ നാലു ഗോളുകളും മൂന്ന് അസിസ്റ്റും നേടാൻ ജോയലിനായിരുന്നു. പെർത് ഗ്ലോറിയെ കൂടാതെ ഓക്ക്ലാൻഡ് സിറ്റി, സിഡ്നി എഫ് സി എന്നീ ക്ലബുകൾക്കെല്ലാം വേണ്ടി ചിയനിസി കളിച്ചിട്ടുണ്ട്. രണ്ട് വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ്. പ്രായം 30 ആയെങ്കിലും ഇപ്പോഴും വേഗത തന്നെയാണ് ചിയനിസിയുടെ പ്രധാന ശക്തി.