“റയലിന്റെ ജയം റഫറിമാരുടെ ഔദ്യാര്യമല്ല, വിജയം ഒക്കെ അർഹിച്ചത് തന്നെ”

- Advertisement -

റയൽ മാഡ്രിഡിന്റെ വിജയങ്ങൾ ഒക്കെ റഫറിയുടെ സഹായം കൊണ്ടാണെന്ന് എതിരാലികൾ വിമർശനം ഉയർത്തുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സിദാൻ രംഗത്ത്. മത്സരം റയൽ മാഡ്രിഡ് എങ്ങനെ വിജയിച്ചാലും ചർച്ചകൾ നടക്കുന്നത് റഫറിയെ കുറിച്ചും വാറിനെ കുറിച്ചും മാത്രമെ ചർച്ചകൾ നടക്കുന്നുള്ളൂ. ഇത് തന്നെ അലോസരപ്പെടുത്തുന്നു എന്ന് സിദാൻ പറഞ്ഞു. തങ്ങൾ ഗ്രൗണ്ടിൽ ഒന്നും നടത്താത്തത് പോലെയാണ് എല്ലാവരും പ്രതികരിക്കുന്നത് എന്ന് സിദാൻ പറഞ്ഞു.

വിമർശനങ്ങളെയും വിവാദങ്ങളെയും നിർത്താൻ താനില്ല. പക്ഷെ റയൽ മാഡ്രിഡ് കളിച്ച് തന്നെയാണ് വിജയിച്ചത് എന്നും അതാരുടെയും ഔദാര്യമല്ല എന്നും സിദാൻ പറഞ്ഞു. ടീം അർഹിക്കുന്നത് തന്നെയാണ് വിജയങ്ങൾ എന്നും സിദാൻ പറഞ്ഞു. വാറിലെ തീരുമാനങ്ങൾ റയൽ മാഡ്രിഡിന് മാത്രം അനുകൂലമാകുന്നു എന്ന് ബാഴ്സലോണ താരങ്ങൾ ഉൾപ്പെടെ വിമർശനം ഉയർത്തിയിരുന്നു.

Advertisement