ലീഗ് കിരീടം ഗംഭീരമായി ആഘോഷിച്ചു, പിന്നാലെ താരങ്ങൾക്ക് കൊറോണ

- Advertisement -

സെർബിയൻ ക്ലബായ റെഡ് സ്റ്റാറിന്റെ സീസൺ അവസാനം ആശങ്കയുടേതായി. ക്ലബിലെ അഞ്ചു താരങ്ങൾക്ക് കൊറോണ ബാധിച്ചതായി ക്ലബ് ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം 18000 ആരാധകർക്ക് മുന്നിൽ വെച്ചായിരുന്നു റെഡ് സ്റ്റാറിന്റെ സീസണിലെ അവസാന മത്സരം കഴിഞ്ഞത്. മത്സര ശേഷം വലിയ ആരാധക കൂട്ടത്തോടൊപ്പമാണ് റെഡ് സ്റ്റാർ താരങ്ങൾ ആഘോഷം നടത്തിയത്.

ഇതിനു പിന്നാലെയാണ് താരങ്ങൾക്ക് കൊറോണ ഉണ്ടെന്ന് ഫലം വന്നിരിക്കുന്നത്. മാർകോ ഗൊബലിച്, പെട്രോവിച്, ജോവൻസിച്, കൊനാറ്റർ, ജൊവസിച് എന്നീ താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ നാലു പേർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. താരങ്ങൾക്ക് രോഗം വന്നതോടെ അന്ന് മത്സരം കാണാൻ എത്തിയ 18000 ആരാധകരെയും കണ്ടെത്തി നിരീക്ഷണത്തിൽ ആക്കാൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്.

Advertisement