നോർത്ത് ഈസ്റ്റിന് വീണ്ടും തോൽവി, ജംഷദ്പൂർ എഫ് സിക്ക് ആദ്യ വിജയം

Newsroom

Picsart 22 10 30 21 39 08 021
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂരിന് ആദ്യ വിജയം. ഇന്ന് ജംഷദ്പൂരിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷദ്പൂരിന്റെ വിജയം. ആദ്യ പകുതിയിൽ ക്യാപ്റ്റൻ പീറ്റർ ഹാർട്ലി നേടിയ ഗോളിൽ ആണ് ജംഷദ്പൂർ ഇന്ന് വിജയിച്ചത്. 31ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ആണ് പീറ്റർ ഹാർട്ലി ഗോൾ നേടിയത്.

Picsart 22 10 30 21 39 27 966

നോർത്ത് ഈസ്റ്റിന് ഇത് തുടർച്ചയായി നാലാം പരാജയമാണ്. ആകെ ഒരു ഗോൾ മാത്രമെ അവർക്ക് നേടാൻ ആയിട്ടുള്ളൂ. ലീഗിൽ ഇപ്പോൾ അവർ അവസാന സ്ഥാനത്താണ്‌. 3 മത്സരങ്ങളിൽ നിന്ന് ജംഷദ്പൂർ ആറാമതും നിൽക്കുന്നു.