ആഴ്‌സണലിനും ഇംഗ്ലണ്ടിനും ആശങ്കയായി ബുകയോ സാകയുടെ പരിക്ക്

Wasim Akram

Screenshot 20221030 215314 01
Download the Fanport app now!
Appstore Badge
Google Play Badge 1

നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ വമ്പൻ ആഴ്‌സണൽ ജയത്തിനു ഇടയിലും ആഴ്‌സണലിനും ഇംഗ്ലണ്ടിനും ആശങ്കയായി ബുകയോ സാകയുടെ പരിക്ക്. ഫോറസ്റ്റിന് എതിരെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയ സാക ഇതിനു ശേഷം പരിക്കേറ്റു പിൻവലിക്കപ്പെടുക ആയിരുന്നു. ഫോറസ്റ്റ് താരം റെനാൻ ലോദിയുടെ ചലഞ്ചിനു ശേഷമാണ് സാകക്ക് പരിക്കേറ്റത്.

തുടർച്ചയായി ലീഗ് മത്സരങ്ങളിൽ ഇറങ്ങിയ സാക ആർട്ടെറ്റക്ക് കീഴിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ്. സാകക്ക് പകരക്കാരനായി ഇറങ്ങിയ റീസ് നെൽസൺ ഇരട്ടഗോളുമായി തിളങ്ങുന്നത് ആണ് പിന്നീട് കാണാൻ ആയത്. സാകയുടെ പരിക്ക് ഗുരുതരം ആവരുത് എന്ന പ്രാർത്ഥനയിൽ ആണ് ആഴ്‌സണൽ ആരാധകർ. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഇംഗ്ലണ്ട് ആരാധകർക്കും സാകയുടെ പരിക്ക് വലിയ ആശങ്കയാണ് നൽകുന്നത്.