ജയേഷ് റാണ ബെംഗളൂരു എഫ് സിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാന്റെ താരമായിരുന്ന ജയേഷ് റാണ ബെംഗളൂരു എഫ് സിയിൽ ചേർന്നു. താരം ക്ലബിൽ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എത്തി. അവസാന നാലു സീസണുകളിലായി മോഹൻ ബഗാന്റെ താരമായിരുന്നു ജയേഷ്.

ഈ കഴിഞ്ഞ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരമാണ് ജയേഷ് . ഐസോളിൽ നിന്നായിരുന്നു ജയേഷ് റാണെ 2017ൽ എ ടി കെയിലേക്ക് എത്തിയത്. ഇതുവരെ ഐ എസ് എല്ലിൽ 85 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ് സിക്കായും മുമ്പ് ഐ എസ് എല്ലിൽ ജയേഷ് കളിച്ചിട്ടുണ്ട്.