വിജയം മാത്രം!! ജംഷദ്പൂരിനെതിരെ മുംബൈ സിറ്റിയുടെ തിരിച്ചുവരവ്

Newsroom

Picsart 23 01 27 21 26 58 734

ഐ എസ് എല്ലിൽ മുംബൈ സിറ്റി ആദ്യ പരാജയത്തിലേക്ക് പോവുകയാണെന്ന് തോന്നിപ്പിച്ച മത്സരത്തിൽ മുംബൈ സിറ്റിയുടെ വലിയ തിരിച്ചുവരവ്. ജംഷദ്പൂരിനെതിരെ 80 മിനുട്ടോളം 1-0ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുംബൈ സിറ്റി 2-1ന്റെ വിജയം സ്വന്തമാക്കിയത്‌. ഇന്ന് മുംബൈ സിറ്റിക്ക് അവരുടെ പതിവു മികവിലേക്ക് ആദ്യ പകുതിയിൽ എത്താൻ ആയിരുന്നില്ല.

Picsart 23 01 27 21 27 07 299

മത്സരത്തിന്റെ 63ആം മിനുട്ടിൽ ബോരിസ് സിങിന്റെ ഗോളിലൂടെ ആണ് മുംബൈ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് ജംഷ്ഡ്പൂർ ലീഡ് എടുത്തത്‌. ഈ ഗോൾ ജംഷദ്പൂരിന് ഒരു അത്ഭുത വിജയം നൽകിയേക്കും എന്ന് തോന്നിപ്പിച്ചു. എന്നാൽ ഗോൾ വഴങ്ങിയതിനു ശേഷം ഉണർന്നു കളിച്ച മുംബൈ സിറ്റി തുടരെ അവസരങ്ങൾ സൃഷ്ടിച്ചു. 80ആം മിനുട്ടിൽ ബിപിൻ സിംഗിന്റെ പാസിൽ നിന്ന് ചാങ്തെയുടെ ഫിനിഷ്. മുംബൈ സിറ്റി ഒപ്പം എത്തി.

പിന്നെ അവർ വിജയ ഗോളിനായി പോരാടുകയായിരുന്നു. ആ ഗോൾ 87ആം മിനുട്ടിൽ വന്നു. വിക്രം സിംഗിന്റെ ഒരു ക്രോസ് നേരെ വലയിലേക്ക്. സ്കോർ 2-1. മുംബൈ സിറ്റി മൂൻബ് പോയിന്റുമായി മുംബൈയിലേക്ക് മടങ്ങി. 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി ലീഗ് ഷീൽഡിലേക്ക് അവർ ഒരുപടി കൂടെ അടുക്കുകയും ചെയ്തു. ജംഷദ്പൂർ 9 പോയിന്റുമായി പത്താം സ്ഥാനത്താണ് ഉള്ളത്.