വീണ്ടും ജംഷദ്പൂരിന് വിജയമില്ല

20201202 212911
- Advertisement -

ഐ എസ് എല്ലിലെ ആദ്യ വിജയത്തിനായി ജംഷദ്പൂർ വീണ്ടും കാത്തിരിക്കേണ്ടി വരും. ഇന്ന് ഐ എസ് എല്ലിൽ ഹൈദരാബാദ് എഫ് സിയാണ് ജംഷദ്പൂരിനെ സമനിലയിൽ തളച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. മത്സരത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചതും കൂടുതൽ ആക്രമിച്ചു കളിച്ചതും ഹൈദരാബാദ് എഫ് സി ആയിരുന്നു. പക്ഷെ അവസരങ്ങൾ മുതലാക്കാൻ അവർക്കായില്ല.

ആദ്യ പകുതിയിൽ നർസാരിയുടെ ഒരു മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൈദരാബാദ് എഫ് സി ലീഡ് എടുത്തു. 50ആം മിനുട്ടിൽ സാന്റാന ആണ് ഹൈദരബാദിന് ലീഡ് നൽകിയത്. നർസാരി ആയിരുന്നു ആ ഗോൾ അവസരം സൃഷ്ടിച്ചത്. ആ ഗോളിന് ശേഷം ഉണർന്ന് കളിച്ചത് ജംഷദ്പൂർ 85ആം മിനുട്ടിൽ സമനില പിടിച്ചു. ഇസെ ആണ് ജംഷദ്പൂരിന് സമനില നേടിക്കൊടുത്തത്. മൂന്ന് മത്സരത്തിൽ 2 പോയിന്റുമായി ലീഗിൽ ഏഴാമതാണ് ജംഷദ്പൂർ ഇപ്പോൾ ഉള്ളത്. 5 പോയിന്റുമായി ഹൈദരബാദ് നാലാമത് ഉള്ളത്.

Advertisement