കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി, സിഡോഞ്ച ദീർഘകാലം പുറത്ത്

Img 20201202 214441
Credit: Twitter
- Advertisement -

ഐ എസ് എൽ സീസൺ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലായ കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ പ്രശ്നങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സിഡോഞ്ച പരിക്ക് കാരണം ദീർഘകാലം പുറത്തായിരിക്കും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നത്. സിഡോഞ്ചയുടെ കാലിന് ഏറ്റ പരിക്ക് ആണ് പ്രശ്നമായിരിക്കുന്നത്. വലതു കാലിന്റെ ലിഗമെന്റിന് ഏറ്റ പരിക്ക് മാസങ്ങളോളം താരത്തെ പുറത്തിരുത്തും.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നു. ഒരു ഗോളും സിഡോഞ്ച നേടിയിരുന്നു. സിഡോഞ്ചയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. ഐ എസ് എല്ലിൽ പരിചയസമ്പത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക വിദേശ താരമാണ് സിഡോഞ്ച.

Advertisement