ഹാരി കെയ്ൻ പരിക്കിന്റെ പിടിയിൽ, ആഴ്സണലിന് എതിരെ കളിക്കുന്നത് സംശയം

Img 20201202 200736
- Advertisement -

സ്പർസിന്റെ സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ന് പരിക്കേറ്റതായി പരിശീലകൻ ജോസെ മൗറീനോ പറഞ്ഞു. പരിക്ക് കാരണം ഇന്ന് കെയ്ൻ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. നാളെ നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ലാസ്കിനെതിരെ കെയ്ൻ കളിക്കില്ല. മാത്രമല്ല ഈ ആഴ്ച നടക്കേണ്ട നോർത്ത് ലണ്ടൺ ഡാർബിയിലും കെയ്ൻ കളിച്ചേക്കില്ല. കെയ്നിന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മൗറീനോ നൽകിയില്ല.

കെയ്ൻ ആഴ്സണലിനെതിരായ മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ജോസെ പറഞ്ഞു. കെയ്ൻ മാത്രമല്ല ലമേല, വിനീഷ്യസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ലമേല ഇനിയും ഒരാഴ്ച കൂടെ പുറത്തിരുന്നേക്കും. ഇപ്പോൾ പ്രീമിയർ ലീഗിൽ ഒന്നാമത് നിൽക്കുന്ന ടീമാണ് സ്പർസ്.

Advertisement