വിജയവഴിയിൽ എത്താൻ ജംഷദ്പൂർ ബെംഗളൂരുവിൽ

- Advertisement -

ഐ എസ് എല്ലിൽ അവസാന അഞ്ചു മത്സരങ്ങളായി വിജയമില്ലാതെ ഇരിക്കുകയാണ് ജംഷദ്പൂർ എഫ് സി. അവർ ഇന്ന് ബെംഗളൂരുവിൽ ചെന്ന് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ്. സീസൺ ഗംഭീരമായി തുടങ്ങിയിരുന്ന ജംഷദ്പൂർ സ്ട്രൈക്കർ സെർജിയോ കാസ്റ്റിലിന് പരിക്കേറ്റത് മുതൽ വിജയം അറിഞ്ഞിട്ടില്ല.

കാസ്റ്റിൽ മാത്രമല്ല മധ്യനിരക്കാരൻ പിറ്റിയും പരിക്കിന്റെ പിടിയിലാണ്. മറുവശത്തുള്ള ബെംഗളൂരു എഫ് സി ഗംഭീര ഫോമിലാണ്. അവസാന മത്സരത്തിൽ എഫ് സി ഗോവയെ തോൽപ്പിക്കാൻ ബെംഗളൂരുവിനായിരുന്നു. സുനിൽ ഛേത്രിയുടെ ഫോമിൽ ആകും ബെംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ ഇതുവരെ ഏഴു ഗോളുകൾ ക്യാപ്റ്റൻ നേടിയിട്ടുണ്ട്.

Advertisement