“ട്രാൻസ്ഫറിനെ കുറിച്ച് പറയാനുള്ള സമയമല്ല ഇത്” – എമ്പപ്പെ

- Advertisement -

ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പടച്ചു വിടാൻ ഉള്ള സമയമല്ല ഇതെന്ന് മാധ്യമങ്ങളോട് പി എസ് ജി സ്ട്രൈക്കർ എമ്പപ്പെ. പി എസ് ജിയിൽ പുതിയ കരാർ ഒപ്പുവെക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഇപ്പോൾ ഇത്തരം ചർച്ചകൾക്കുള്ള സമയമല്ല എന്ന് എമ്പപ്പെ പറഞ്ഞത്. ഇത് ജനുവരിയാണ്. സീസൺ അതിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ഇത്തരം ചർച്ചകൾ നടത്തുന്നത് ശരിയല്ല എന്നും എമ്പപ്പെ പറഞ്ഞു.

ഫുട്ബോളിൽ മാത്രമാണ് തന്റെ ശ്രദ്ധ. അതല്ലാതെ ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ഇല്ല എന്നും എമ്പപ്പെ പറഞ്ഞു. താൻ അക്കൗണ്ടന്റ് അല്ല എന്നും ഫുട്ബോൾ താരമാണെന്നും താൻ ആണ് ഈ ലോകത്തെ ഏറ്റവും വിലകൂടിയ താരം എന്നത് താൻ കണക്കിൽ എടുക്കുന്നില്ല എന്നും എമ്പപ്പെ പറഞ്ഞു.

Advertisement