ആരാധകർക്ക് സന്തോഷിക്കാം, സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ!!

Img 20210603 213545
Credit: Twitter
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇത്തവണ പൊതുവെ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും സന്ദീപ് സിങിന്റെ പ്രകടനം ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സ് പുതിയ കരാർ നൽകിയിരിക്കുകയാണ്. രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ ആണ് സന്ദീപ് സിംഗ് ഒപ്പുവെച്ചത്‌. ഉടൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് ആണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. 2018-19 ഐ‌എസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തി. ഐ-ലീഗ് ട്രാവുവിനായും താരം കളിച്ചിട്ടുണ്ട്.

Advertisement