മായക്കണ്ണൻ ഗോകുലം വിടും, ഇനി ശ്രീനിധി എഫ് സിയിലേക്ക്

Img 20210603 221620
Credit: Twitter

ഗോകുലം കേരള എഫ് സിയുടെ ഐ ലീഗ് കിരീടം നേടിയ ടീമിലെ പ്രധാനി ആയിരുന്ന മായക്കണ്ണൻ ഗോകുലം കേരള വിട്ടു. 24കാരനായ മായകണ്ണനെ ഐ ലീഗിലെ പുതിയ ടീമായ ശ്രീനിധി എഫ് സിയാകും സ്വന്തമാക്കുന്നത്. മായകണ്ണൻ ശ്രീനിധി എഫ് സിയിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ഉടൻ തന്നെ ശ്രീനിധി എഫ് സി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. അവസാന നാലു വർഷമായി ഗോകുലം കേരളക്ക് ഒപ്പം ഉള്ള താരമാണ് മായകണ്ണൻ.

മുമ്പ് ഗോകുലം കേരള റിസേർവ്സ് ടീമിന്റെ താരമായിരുന്നു മായകണ്ണൻ. മുൻ ഗോകുലം പരിശീലകൻ വരേല ആണ് മായകണ്ണന്റെ ടാലന്റ് മനസ്സിലാക്കി സീനിയർ ടീമിലേക്ക് താരത്തെ കൊണ്ടു വന്നത്. അതേ വരേല തന്നെയാണ് ഇപ്പോൾ മായകണ്ണനെ ശ്രീനിധിയിലും പരിശീലിപ്പിക്കാൻ പോകുന്നത്. ശ്രീനിധി വരുന്ന സീസണിലാകും ആദ്യമായി ഐ ലീഗിൽ കളിക്കുന്നത്.

Previous articleആരാധകർക്ക് സന്തോഷിക്കാം, സന്ദീപ് സിംഗിന് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ!!
Next articleമെസ്സിയുടെ ഗോളിന് സാഞ്ചസിന്റെ മറുപടി, സമനിലയിൽ അർജന്റീന